ഇന്ത്യൻ വിമൻസ് ലീഗ് വിന്നർ എഎഫ്‌സി ചാംപ്യൻഷിപ്പിലേക്ക്
 👩‍🦰🏆ഇന്ത്യൻ വിമൻസ് ലീഗ് വിന്നർ എഎഫ്‌സി ചാംപ്യൻഷിപ്പിലേക് .


🇮🇳💥ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പുതുതായി നടത്തുന്ന ടൂർണമെന്റായ എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പ്ൽ ഒരു ഇന്ത്യൻ ക്ലബ് കളിക്കും🔥. 


📊🙃ടൂർണമെന്റിൽ എട്ട് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. 2021 ഒക്ടോബർ 30 മുതൽ നവംബർ 14 വരെയാണ് മത്സരങ്ങൾ . ഗ്രൂപ്പ് എ (ഈസ്റ്റ്) ൽ ചൈനീസ് തായ്‌പേയ്, മ്യാൻമർ, തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾ ഉൾപ്പെടും, ഗ്രൂപ്പ് ബി (വെസ്റ്റ്) ഇന്ത്യ, ഇറാൻ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബ്ബുകളും  ഉൾപെടും.ഹീറോ ഇന്ത്യൻ വിമൻസ് ലീഗ് ചാമ്പ്യൻമാർ ഇന്ത്യയെ പ്രതിനിധീകരിക്കും.✌️


©️SOCCER ARMY

Powered by Blogger.