ഈ സീസൺ ലാ ലിഗ ടിവിയിൽ ഉണ്ടാവുമോ ? 🤔 ഈ സീസൺ ലാ ലിഗ ടിവിയിൽ ഉണ്ടാവുമോ ? 📺

🌎🇪🇸 ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ  ലീഗുകളിലൊന്നായ സ്പാനിഷ് ലാ ലിഗ ഈ കഴിഞ്ഞ സീസണിൽ മത്സരങ്ങളെല്ലാം ഓൺലൈൻ സ്ട്രീമിങ്ങിലൂടെയാണ് ഓരോ ഇന്ത്യൻ ഫുട്ബോൾ പ്രേമികളും കണ്ടത്. പക്ഷെ ഓൺലൈനിലൂടെയുള്ള സംപ്രേഷണത്തിൽ ആരാധകർ വലിയ എതിർപ്പാണ് അന്നും ഇന്നും പ്രകടിപ്പിച്ചിട്ടുള്ളത്.🤙

💔😱 കഴിഞ്ഞ ദിവസം കേട്ട വാർത്തയാണ് ഈ ലാ ലിഗ സീസൺ സോണി നെറ്റ്‌വർക്കിൽ തിരികെയെത്തുന്നു എന്നത്. എന്നാൽ ഇത് സോണി നെറ്റ്വർക്ക്‌ ആദ്യം ഔദ്യോഗികമായി സ്ഥിതീകരിച്ചുവെങ്കിലും ഒരു മണിക്കൂറിന് ശേഷം ആ അറിയിപ്പ് നീക്കം ചെയ്യുകയാണ് ഉണ്ടായത്.😞🗞️

🚫 2019 ൽ സോണി നെറ്റ് വർക്കിനെ മറികടന്ന് സംപ്രേഷണ അവകാശം വൻ തുകയ്ക്ക് വാങ്ങിയ ഫേസ്ബുക്ക് ഇന്ത്യയ്ക്ക് പുറമേ, ഭൂട്ടാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മാലീദ്വീപ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതേ രീതിയിലാണ് ലാ ലിഗ മത്സരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത്. 🙏✊

⚽🤙 അന്ന് മൂന്ന് സീസണിലേക്കുള്ള സംപ്രേഷണ അവകാശം സ്വന്തമാക്കിയിട്ടുള്ള ഫേസ്ബുക്കിനെ തന്നെ ഈ സീസണിലും ആരാധകർക്ക് ആശ്രയിക്കേണ്ടിവരും. ഇന്നുമുതലാണ് പുതിയ ലാ ലിഗ സീസൺ ആരംഭിക്കുന്നത്.😔Powered by Blogger.