സെർജിയോ റെഗുലോൺ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം
❤️🔥 സെർജിയോ റെഗുലോൺ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം 🤙
🇪🇸 റയൽ മാഡ്രിഡിൽ നിന്നും ലോണിൽ ലാ ലിഗ ക്ലബ് തന്നെയായ സെവിയ്യയിൽ കളിക്കുന്ന സ്പാനിഷ് ലെഫ്റ്റ് ബാക്ക് സെർജിയോ റെഗുലോണിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾക്ക് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് കുടുതൽ പ്രാധാന്യം നൽകുന്നതായി റിപ്പോർട്ട്.🤘😘
🏆 ഇത്തവണ യൂറോപ്പ ലീഗ് കിരീടം ചൂടിയ സെവിയ്യയിൽ മിന്നും പ്രകടനം നടത്തിയ റെഗുലോണിനെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ഏകദേശം 30 മില്യൺ യൂറോയാണ് റയലിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ ശരിവെച്ചാൽ അടുത്ത സീസണിൽ സ്പാനിഷ് യുവ താരങ്ങളിൽ പേരെടുത്ത റെഗുലോണിനെ ഓൾഡ് ട്രാഫോർഡിൽ കാണാം. 🥇🏟️