തിയാഗോ സിൽവക്കായി ചെൽസി രംഗത്ത്


💙🔥 തിയാഗോ സിൽവക്കായി ചെൽസി രംഗത്ത് ✍️

🇧🇷 ഈ ചാമ്പ്യൻസ് ലീഗ് സീസൺ അവസാനത്തോടെ ഫ്രഞ്ച് ക്ലബായ പി സ് ജി വിടുന്ന ബ്രസീലിന്റെയും ക്ലബ്ബിന്റെയും ക്യാപ്റ്റനായ തിയാഗോ സിൽവയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ചെൽസി രംഗത്തുണ്ടെന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്‌. കഴിഞ്ഞ എട്ടുവർഷകാലത്തിലേറെ പി സ് ജിയുടെ നേടുംതൂണായി നിന്ന സിൽവയെ ടീമിൽ എത്തിക്കാൻ ചെൽസിയെ കൂടാതെ മറ്റു ചില ക്ലബ്ബുകൾക്കും താല്പര്യമുണ്ട്.✊

😐🏆 എ സി മിലാനിൽ നിന്നും 2012 ൽ  പി സ് ജിയിൽ എത്തിയ സിൽവ ക്ലബ്ബിനായി ഇരുനൂറിലേറെ മത്സരങ്ങളിൽ നിന്നും 7 തവണ ഫ്രഞ്ച് ചാമ്പ്യൻപട്ടവും  4 കോപ്പേ ഡെ ഫ്രാൻസും 5 കോപ്പേ ഡെ ലാ ലീഗും സ്വന്തമാക്കിയിട്ടുണ്ട്.  മുപ്പത്തിയഞ്ചുകാരനായ സിൽവയ്ക്ക് നിലവിൽ ഏകദേശം 5 മില്യൺ യൂറോ വിപണി മൂല്യമുണ്ട്. ഈ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷമാവും സിൽവയുടെ കൂടുമാറ്റത്തിന്റെ വിവരങ്ങൾ കൂടുതൽ വ്യക്തമാവുക.✌👌

Powered by Blogger.