സെവിയ്യ തന്നെ ചാമ്പ്യൻസ്


🔥 സെവിയ്യ തന്നെ ചാമ്പ്യൻസ് 🏆

🇪🇺 ആവേശമലയടിച്ച ഫൈനൽ പോരിൽ വിജയം യൂറോപ്പയിലെ രാജക്കന്മാർക്കൊപ്പം തന്നെ. ഇന്ന് പുലർച്ചെ ഇറ്റാലിയൻ ക്ലബ്‌ ഇന്റർ മിലാനെതിരെ നടന്ന യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ സ്പാനിഷ് ക്ലബായ സെവിയ്യയ്ക്ക് 3-2 എന്ന സ്കോറിന്റെ ആവേശവിജയത്തോടെ കിരീടധാരണം. സെവിയ്യയുടെ ചരിത്രത്തിലെ ആറാം യൂറോപ്പ ലീഗ് കിരീടമാണിത്.✌️

⚽ കളിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ലുകാകു ഇന്ററിന് ആദ്യ ഗോൾ ലീഡ് നൽകിയെങ്കിലും സെവിയ്യ ലുക് ഡി ജോംഗിലൂടെ 12 ആം മിനിറ്റിലും 33 ആം മിനിറ്റിലുമായി ഓരോ ഗോളടിച്ച് കളിയിലേക്ക് മടങ്ങിയെത്തി. ഒരു ഗോൾ ലീഡുമായി സെവിയ്യയ്ക്ക് വെറും രണ്ടു മിനിറ്റ് മാത്രമേ തുടരാനായൊള്ളു. ഇന്റർ ഡിഫൻഡർ ഗോഡിന്റെ ഗോളിൽ ആദ്യ പകുതി 2-2 അവസാനിച്ചു. രണ്ടാം പകുതിയുടെ 74 ആം മിനിറ്റിൽ സെവിയ്യയുടെ വിജയഗോൾ എത്തി മനോഹരമായ ബൈസൈക്കിൾ കിക്കിലൂടെ സെന്റർ ബാക്ക് ഡിയേഗോ കാർലോസ് ലുകാകുവിന്റെ സഹായത്തോടെ വലയിലേക്ക് മറിച്ചു. പിന്നീട് ഇന്ററിന്റെ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ കിരീടവുമായി സെവിയ്യ മടങ്ങി.👌

⏰ ഫുൾ ടൈം 

സെവിയ്യ - 3️⃣
⚽ ഡി ജോംഗ് 12', 33'
⚽ കാർലോസ് 74'

ഇന്റർ മിലാൻ - 2️⃣
⚽ ലുകാകു 5(P)'
⚽ ഗോഡിൻ 35'


Powered by Blogger.