ബാർസയുടെ പുതിയ പരിശീലകൻ കോമാൻ സംസാരിക്കുന്നു


🔴🔵 ബാർസയുടെ പുതിയ പരിശീലകൻ കോമാൻ സംസാരിക്കുന്നു 🎙️

💭 റൊണാൾഡ് കോമാൻ : ഇന്ന് വളരെ സന്തോഷവും അഭിമാനവുമുള്ള ഒരു ദിവസമാണ്. ബാഴ്സ എന്റെ വീടാണ്. ഇത്തരമൊരു മികച്ച ക്ലബ്ബിനെ പരിശീലിപ്പിക്കാനുള്ള അവസരം ഒരു വെല്ലുവിളിയാണ്. ടീമിൽ മാറ്റങ്ങൾ വരുത്തുകയും കഠിനാധ്വാനം ചെയ്യുകയും വേണം.

💭 മാറ്റങ്ങൾ വരും, ചാമ്പ്യൻസ് ലീഗിൽ സംഭവിച്ചത് ക്ലബ്ബിന്റെ പ്രതിച്ഛായയെ തകർത്തു അത് വീണ്ടെടുക്കണം.

💭 ഒരു നിശ്ചിത പ്രായത്തിലുള്ള താരങ്ങളുടെ പ്രകടനമികവിൽ സംശയമുണ്ടാകാനിടയുണ്ട്. പേരെടുത്തു പറയാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ എല്ലാവരെയും ബഹുമാനിക്കുന്നു. ടീമിനൊപ്പം ഏറ്റവും മികച്ചത് നൽകാൻ ഒന്നിച്ചു പരിശ്രമിക്കും. ഒരു താരത്തിന്റെ പ്രായമല്ല പ്രധാനം വിജയിക്കാനുള്ള ആഗ്രഹമാണ്, അങ്ങനെയുള്ള താരങ്ങളുമായി ഇവിടെ പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

💭 മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ചത്. പരിശീലകനായി വർഷങ്ങളോളം ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.

💭 വാൻ ഡി ബീക്ക് ? അവൻ ഒരു മികച്ച താരമാണ്, പക്ഷേ ഇവിടെ ഇല്ലാത്ത കളിക്കാരെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല

💭 ഫ്രെങ്കി ഡി ജോങ് ? ഇവിടെ അവന്റെ ഏറ്റവും മികച്ചപ്രകടനം പുറത്തെടുത്തിട്ടില്ല. എന്നോടൊപ്പം അദ്ദേഹം പ്രതിരോധത്തിലൂന്നിയാണ് കുടുതലും കളിച്ചിട്ടുള്ളത്. വരും സീസണിൽ മികച്ചപ്രകടനം പുറത്തെടുക്കാൻ ഡി ജോങിനെ സഹായിക്കും.

💭 സുവാരസ് ? ഞാൻ ഇവിടെ കളിക്കാരെക്കുറിച്ച് വ്യക്തിഗതമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല.

💭 കുട്ടീഞ്ഞോ ബാർസയുടെ ഭാഗമാണ്, തീരുമാനങ്ങൾ എടുക്കേണ്ടിവന്നാൽ ഞങ്ങൾ ചെയ്യും. യുവ കളിക്കാർക്ക് അർഹതയുണ്ടെങ്കിൽ അവർക്ക് അവസരങ്ങൾ നൽകേണ്ട സമയമാണിത്. പൊതുവേ ടീം കൂടുതൽ ശക്തമാകേണ്ടതുണ്ട്.
Powered by Blogger.