മെസ്സിയുടെ മടക്കം,ബാഴ്‌സക്ക് മുന്നറിയിപ്പ് നൽകി റിവാൾഡോ
🔺മെസ്സിയുടെ മടക്കം,ബാഴ്‌സക്ക് മുന്നറിയിപ്പ് നൽകി റിവാൾഡോ

👉🏻"സുവാരസ് പോയതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല, കാരണം അദ്ദേഹം ഒരു മികച്ച സ്‌ട്രൈക്കറാണ്, അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, അദ്ദേഹവും വിദാലും മെസ്സിയും നല്ല സുഹൃത്തുക്കളാണ്. ഇതെല്ലാം മെസ്സിയുടെ തീരുമാനത്തെ തീർച്ചയായും സ്വാധീനിച്ചിട്ടുണ്ടാകും. "【UM】

👉🏻" മെസ്സിക്ക് മാഞ്ചസ്റ്റർ സിറ്റി മികച്ച ഓപ്ഷനായിരിക്കും. പ്രായം ഉണ്ടെങ്കിലും, ഇനിയും മെസ്സിക്ക് കരിയറിൽ കുറച്ച് നല്ല വർഷങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്, ഗ്വാർഡിയോളയുടെ കീഴിൽ കളിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ, താമസിയാതെ അദ്ദേഹം ഇംഗ്ലണ്ടിലും തിളങ്ങും."【UM】

👉🏻 "പെപ്പിന് മെസ്സിയുടെ സേവനം കൂടി ലഭിച്ചാൽ,അത് ടീമിന് മുതൽക്കൂട്ടാകുമെന്ന് ഞാൻ കരുതുന്നു, ലിയോയുടെ മികവനുസരിച്ച് ഏത് സമയത്തും ഒരു മാറ്റമുണ്ടാക്കാൻ കഴിയും. അദ്ദേഹം പ്രീമിയർ ലീഗിൽ തിളങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്,"【UM】

👉🏻 "അക്കാലത്ത് ഇത് ഒരു സംശയാസ്പദമായ ബിസിനസ്സായിട്ടാണ് കാണപ്പെട്ടിരുന്നത്, എന്നാൽ മെസ്സിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പരിഗണിക്കുമ്പോൾ, ഒരുപക്ഷേ ശരിയായ സമയത്ത് അവനെ നല്ല തുകയ്ക്ക് വിൽക്കുന്നത് അത്ര മോശമായ കാര്യമല്ല.."【UM】

👉🏻 " എന്നാൽ സാമ്പത്തികമായി ഒന്നും ലഭിക്കാതെ ബാഴ്സയുടെ ഏറ്റവും വലിയ താരം നഷ്ടപ്പെടുന്നത് ബാഴ്സക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. "【UM】

🗣️ | റിവാൾഡോ (മുൻ ബാഴ്സ താരം )

Powered by Blogger.