തിയാഗോ സിൽവ ചെൽസിയിലേക്ക് തന്നെ, കരാർ ധാരണയിൽ


💙🔥 തിയാഗോ സിൽവ ചെൽസിയിലേക്ക് തന്നെ, കരാർ ധാരണയിൽ ✍️


🇧🇷 ഈ ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽവിയോടെ ഫ്രഞ്ച് ക്ലബായ പി സ് ജി വിടുന്ന ബ്രസീലിന്റെയും ക്ലബ്ബിന്റെയും ക്യാപ്റ്റനായ തിയാഗോ സിൽവ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് തന്നെ. താരം ഒരു വർഷകരാർ അംഗീകരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്‌. 🤗

🏆 എ സി മിലാനിൽ നിന്നും 2012 ൽ  പി സ് ജിയിൽ എത്തിയ സിൽവ ക്ലബ്ബിനായി ഇരുനൂറിലേറെ മത്സരങ്ങളിൽ നിന്നും 7 തവണ ഫ്രഞ്ച് ചാമ്പ്യൻപട്ടവും  4 കോപ്പേ ഡെ ഫ്രാൻസും 5 കോപ്പേ ഡെ ലാ ലീഗും സ്വന്തമാക്കിയിട്ടുണ്ട്.  മുപ്പത്തിയഞ്ചുകാരനായ സിൽവയ്ക്ക് നിലവിൽ ഏകദേശം 5 മില്യൺ യൂറോ വിപണി മൂല്യമുണ്ട്.✌👌


Powered by Blogger.