സിൽവ റിയൽ സോസീഡാഡിൽ, രണ്ടു വർഷകരാറിൽ ഒപ്പിട്ടു


🤍💙 സിൽവ റിയൽ സോസീഡാഡിൽ, രണ്ടു വർഷകരാറിൽ ഒപ്പിട്ടു ✍️

🇪🇸 മാഞ്ചസ്റ്റർ സിറ്റി വിട്ട സ്പാനിഷ് സൂപ്പർ താരം ഡേവിഡ് സിൽവയെ സ്വന്തമാക്കി ലാ ലീഗ ക്ലബായ റിയൽ സോസീഡാഡ്. ഫ്രീ ട്രാൻസ്ഫറിൽ രണ്ടു വർഷകരാറിലാണ് മുപ്പത്തിനാലുകാരനായ സിൽവ സോസീഡാഡിൽ എത്തുന്നത്. ✊🤘

🚫 ലാസിയോയുടെ വലിയ ഓഫറുകൾ വേണ്ടെന്നുവെച്ചാണ് സിൽവ സ്വന്തം രാജ്യത്തെ ക്ലബായ സോസീഡാഡിലേക്ക് ചേക്കേറിയതെന്ന് റിപ്പോർട്ടുകളുണ്ട്. പത്തു വർഷത്തെ മാഞ്ചസ്റ്റർ ജീവിതം അവസാനിപ്പിച്ച സിൽവ ഈ പ്രായത്തിലും മിന്നും ഫോമിലാണ്. കഴിഞ്ഞ സീസണിൽ മാത്രം 6 ഗോളും 11 അസിസ്റ്റുമാണ് സിൽവ ടീമിനായി സംഭാവന നൽകിയത്. 🔥✨

Powered by Blogger.