ലിവർപൂൾ വിടാൻ ഉദ്ദേശമില്ല, അവസരത്തിനായി പൊരുതും - ഷാക്കിരി😍🔥 ലിവർപൂൾ വിടാൻ ഉദ്ദേശമില്ല, അവസരത്തിനായി പൊരുതും - ഷാക്കിരി 🗣️

🇨🇭 ക്ലബ്‌ വിടാൻ തനിക്ക് ഉദ്ദേശമില്ലെന്ന് ലിവർപൂളിന്റെ സ്വിസർലാൻഡ് വിംഗർ ഷെർദാൻ ഷാക്കിരി. പരിക്കേറ്റ ഷാക്കിരി ഈ കഴിഞ്ഞ സീസണിൽ ചാമ്പ്യൻമാരായ ലിവര്പൂളിനായി വെറും പതിനൊന്നു മത്സരങ്ങളിൽ മാത്രമായിരുന്നു കളിച്ചത്. ഈ കാരണം കൊണ്ടുതന്നെ ഷാക്കിരി ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ്‌ വിട്ടേക്കുമെന്ന റൂമുറകൾ തലപൊക്കിയിരുന്നു എന്നാൽ ഈ റൂമേറുകളാണ് ഷാക്കിരി തള്ളികളഞ്ഞത്. 🎙️

🗣️ ❝ പരിക്കേറ്റാലും ടീമിനായി കളിക്കാൻ കഴിയാതെയിരുന്നാലും നിരാശയാണ് എല്ലാവർക്കും. എന്നാൽ ഞാൻ അതെല്ലാം മറന്ന് അടുത്ത സീസണിനായി കാത്തിരിക്കുകയാണ്, ടീമിനായി പുതിയ തുടക്കമാണ് ഞാൻ ലക്ഷ്യമിടുന്നത്. എന്റെ ഏറ്റവുമികച്ചത് നൽകാനാണ് ഞാൻ ശ്രമിക്കുക. കിരീടവിജയങ്ങൾ നേടാൻ ക്ലബ്ബിനെ സഹായിക്കും - ഷാക്കിരി പറഞ്ഞു. 🤘✨

Powered by Blogger.