ഗിവ്സൺ സിങ്ങിനെ ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
✍ ഗിവ്സൺ സിങ്ങിനെ ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് 💛
🇮🇳 ഇന്ത്യയുടെ ഭാവിതാരമായി കണക്കാക്കുന്ന പതിനെട്ടുകാരൻ മണിപ്പൂരി മിഡ്ഫീൽഡർ ഗിവ്സൺ സിംഗ് മൊയിരംഗ്ദെമിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ ആരോസിൽ നിന്നും മൂന്ന് വർഷകരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത്.😍
👊 മിനർവാ പഞ്ചാബിലുടെ കരിയർ ആരംഭിച്ച ഗിവ്സൺ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെയാണ് ശ്രദ്ധനേടിയത് തുടർന്ന് ഇന്ത്യൻ ആരോസിൽ എത്തി മധ്യനിരയിൽ സ്ഥിരസാന്നിധ്യമായി മാറിയ ഗിവ്സൺ കഴിഞ്ഞ സീസണിൽ രണ്ടു ഗോളടിക്കുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ അണ്ടർ 16, 17, 19 ടീമുകളിലും ഇതിനോടകം കളിച്ചിട്ടുണ്ട്. 🔥