ട്രാൻസ്ഫർ വാർത്ത തെറ്റ്, ഡിബാലയ്ക്ക് യുവന്റസിൽ തുടരാനാണ് താല്പര്യം - ഏജന്റ്


😍🔥 ട്രാൻസ്ഫർ വാർത്ത തെറ്റ്, ഡിബാലയ്ക്ക് യുവന്റസിൽ തുടരാനാണ് താല്പര്യം - ഏജന്റ് 🗣️

🌍 കഴിഞ്ഞ ദിവസം മുതൽ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചയായ വിഷയമായിരുന്നു യുവന്റസിന്റെ അര്ജന്റീന താരം ഡിബാലയ്‌ക്കായി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും ശക്തമായി രംഗത്തുണ്ടെന്ന് എന്നാൽ ഇപ്പോൾ ആ വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും ഡിബാല യുവന്റസിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും താരത്തിന്റെ ഏജന്റായ ജോർജേ ആന്റൺ. 🚫⚽

🎙️ ❝ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ പത്രങ്ങളിൽ ഈ ട്രാൻസ്ഫർ വാർത്തകൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇത് തീർത്തും തെറ്റാണ്. ഡിബാല ഒരു യുവന്റസ് താരമാണ് അദ്ദേഹം ഇവിടെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഡിബാലയുടെ കരാർ ക്ലബിനോപ്പം പുതുക്കാൻ പ്രവർത്തിക്കും ❞ ജോർജേ ആന്റൺ കൂട്ടിച്ചേർത്തു. 🛠️⌛


Powered by Blogger.