സുവാരസിന് പകരക്കാരനായി ഡീപേയെ നോട്ടമിട്ട് കോമാൻ


🔴🔵 സുവാരസിന് പകരക്കാരനായി ഡീപേയെ നോട്ടമിട്ട് കോമാൻ ✍️

🇳🇱 ബാർസിലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കോമാൻ ടീമിൽ വൻ മാറ്റങ്ങൾക്കാണ് ഒരുങ്ങുന്നത് ക്ലബ്ബിന്റെ നിലവിലെ സ്‌ട്രൈക്കറായ മുപ്പത്തിമൂന്നുക്കാരൻ ലൂയിസ് സുവാരസിന് പകരക്കാരനായി ഫ്രഞ്ച് ക്ലബ്‌ ലിയോണിന്റെ ഹോളണ്ട് സ്‌ട്രൈക്കർ മെംഫിസ് ഡീപേയെ ടീമിലെത്തിക്കാൻ മുൻ ഹോളണ്ട് പരിശീലകൻ കൂടിയായിരുന്ന കോമാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്‌. 👌

🏟️ ലിയോണിന്റെ ക്യാപ്റ്റൻ കൂടിയായ ഡീപേയുടെ കരാർ വരുന്ന സമ്മറോടെ അവസാനിക്കാനിരിക്കെയാണ് ഇരുപത്തിയാറുകാരനായ താരത്തിനെ കാറ്റലൻ ക്ലബ്‌ നോട്ടമിട്ടിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യൂണൈറ്റഡിൽ നിന്നും 2016 ൽ ലിയോണിൽ എത്തിയ  ഡീപെയ് അമ്പതിലേറെ ഗോളുകളാണ് ഫ്രഞ്ച് ക്ലബ്ബിനു വേണ്ടി അടിച്ച് കൂട്ടിയത്.😋🔥


Powered by Blogger.