അഴിച്ചു പണികളെ കുറിച്ച് ബാർസ പ്രസിഡന്റ് സംസാരിക്കുന്നുഅഴിച്ചു പണികളെ കുറിച്ച് ബാർസ പ്രസിഡന്റ് സംസാരിക്കുന്നു 🎙️

🇪🇺 ബയേൺ മ്യൂണികിനോട് നാണംകെട്ട തോൽവിയേറ്റുവാങ്ങി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ സ്പാനിഷ് ക്ലബ്‌ ബാർസിലോണയിൽ തലപ്പത്ത് മുതൽ മാറ്റങ്ങൾ നടത്തുകയാണ്. ക്ലബ്ബിലുണ്ടാവാൻ പോവുന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ച് ക്ലബ്‌ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂ. 🗣️

💭 ബാർട്ടോമ്യൂ : കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഞാൻ തിരക്കിലാണ് അത് പോലെ ആശങ്കയും, നിലവിലെ സ്ഥിതിഗതികൾ മറികടക്കാനാണ് ശ്രമം.

💭 ബാർട്ടോമ്യൂ : പുതിയ പരിശീലകനായി എത്തുന്ന കോമാന്റെ അനുഭവസമ്പന്നതയിൽ ഞങ്ങൾ വിശ്വസിക്കുന്നു. കഴിഞ്ഞ ഡിസംബറിലെ കോമാനെ ബാർസിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു പക്ഷെ സാഹചര്യങ്ങൾ എതിരായി.

💭 ബാർട്ടോമ്യൂ : കോവിഡിൽ ഏകദേശം 200 മില്യൺ യൂറോയാണ് ക്ലബിന് ഈ സീസണിൽ നഷ്ടമായത്.

💭 ബാർട്ടോമ്യൂ : ടീമിലെ താരങ്ങൾ തീരുമാനമെടുക്കില്ല, ക്ലബ്ബിന്റെ അവസാന തീരുമാനം താരങ്ങളെ അറിയിക്കും. കഴിഞ്ഞ വർഷം മുതലേ താരങ്ങളെ മാറ്റേണ്ടതായിരുന്നു പക്ഷെ എല്ലാവർക്കും ഒരവസരം കൊടുക്കാനാണ് ഞാൻ തീരുമാനിച്ചത്.

💭 ബാർട്ടോമ്യൂ: മെസ്സി ഇവിടെ തുടരും. കോമാന്റെ പ്ലാനിൽ മെസ്സിക്ക് ചുറ്റുമുള്ള ടീമിനാണ് മുൻഗണന , മെസ്സിക്ക് കരിയർ ബാർസയിൽ അവസാനിപ്പിക്കാനാണ് ആഗ്രഹം ഞാൻ മെസ്സിയോടും അദ്ദേഹത്തിന്റെ അച്ഛനോടും ഇതേ കുറിച്ച് സംസാരിക്കാറുണ്ട്. ടീമിന്റെ ഈ സീസണിലെ പ്രകടനത്തിൽ അദ്ദേഹം അൽപ്പം നിരാശയിലാണ്.

💭 ബാർട്ടോമ്യൂ : ഇന്റർ മിലാനിൽ നിന്നും മാർട്ടിനെസിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു പക്ഷെ സീരി എ പുനരാരംഭിച്ചതിനാൽ ഉപേക്ഷിച്ചു.

💭 ബാർട്ടോമ്യൂ : നെയ്മറിനെ പി സ് ജിക്ക് വിൽക്കാൻ ആഗ്രഹമില്ല

💭 ബാർട്ടോമ്യൂ: ഗ്രിസ്മാൻ ഭാവിലേക്ക് ഒരു നല്ല നിക്ഷേപമാണ്. ഞാൻ അദ്ദേഹത്തെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ല.

💭 ബാർട്ടോമ്യൂ : കുട്ടീഞ്ഞോയുടെ കാര്യത്തിന് അന്തിമതീരുമാനം എടുക്കേണ്ടത് പുതിയ പരിശീലകനാണ്, അദ്ദേഹം ആവിശ്യപ്പെട്ടാൽ തീർച്ചയായും ക്യൂട്ടീഞ്ഞോ ടീമിനൊപ്പം ഉണ്ടാവും.

💭 ബാർട്ടോമ്യൂ: ഞങ്ങൾ മെസ്സി, ലെങ്‌ലെറ്റ്, ഡി ജോങ്, ഗ്രീസ്മാൻ, ഡെംബെലെ എന്നിവരെ ഭാവിയിലേക്ക് കണക്കാക്കുന്ന താരങ്ങളാണ് ഇവരെ വിൽക്കാൻ പദ്ധതിയില്ല.


Powered by Blogger.