കാത്തിരിപ്പിനൊടുവിൽ പ്രമുഖ ലീഗ് നാളെ പുനഃരാരംഭിക്കും.
കൊറോണ മുഖേനെ ചേതനയറ്റ ഫുട്ബോളിന് മറ്റൊരു നല്ല പുലരി സമ്മാനിച്ചു കൊണ്ട് ബുണ്ടസ് ലീഗ ക്ക് നാളെ കൊടിയേറ്റം!!
ലോകത്തിനും ഫുട്ബോൾ ആരാധകർക്കും ഇതൊരു വലിയ രീതിയിലുള്ള പോസിറ്റീവ് എനർജി തന്നെയാവും ഇത്. കളി കാണാൻ ആരാധകർക്ക് അനുവാദമില്ലെങ്കിലും മത്സരങ്ങൾ തീർത്തു സീസൺ അവസാനിപ്പിക്കാൻ ആയിരുന്നു ജർമൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം.
മത്സരങ്ങൾ ഇല്ലാത്തത് ടീവി/ടെലികാസ്ററിങ് മേഖലയെ ബാധിച്ചിരുന്നു. അവർക്കെല്ലാം ആശ്വാസമായിട്ടാണ് ഫുട്ബോളിന്റെ തിരിച്ചു വരവ്.
പ്രമുഖ ലീഗുകൾ ആയ പ്രീമിയർ ലീഗ്, ലാ ലീഗ എന്നിവ അടുത്ത മാസങ്ങളിലായി തുടങ്ങാൻ ധാരണ ആയിട്ടുണ്ട്. ലാ ലീഗയിലെ ടീമുകൾ ഇതിനോടകം പരിശീലനം ആരംഭിച്ചതിനാൽ നല്ല നാളെകൾ നമുക്ക് സ്വപനം കണ്ടുതുടങ്ങാം.